തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു: മിനുട്ടുകള്‍ക്കുള്ളില്‍ തളച്ചു

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് തൃശൂർ പൂരം നടക്കുന്നത്

Update: 2022-05-10 03:37 GMT

തൃശൂര്‍: തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ പെട്ടന്ന് തന്നെ തളക്കാന്‍ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേ ഗോപുരനടയിലൂടെയാണ് പൂരദിനത്തിൽ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രാവിലെ 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് നടന്നു.  വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയിൽ കുടമാറ്റവും നടക്കും. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.

Advertising
Advertising

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് തൃശൂർ പൂരം നടക്കുന്നത്. ഞായറാഴ്ച രാത്രി എട്ടിന് പൂരം സാമ്പിൾ വെടിക്കെട്ട് നടന്നിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News