പ്രായാധിക്യം മൂലം ആന തളർന്നുവീണു, ക്രെയിൻ എത്തിച്ച് എഴുന്നേൽപ്പിച്ചു

കാന്തള്ളൂർ ശാല ക്ഷേത്രത്തിലാണ് ആന തളർന്നു വീണത്‌

Update: 2023-04-11 14:19 GMT

തിരുവനന്തപുരം: കാന്തള്ളൂർ ശാല ക്ഷേത്രത്തിൽ ആന തളർന്നു വീണു. ശ്രീകണ്‌ഠേശ്വരം ശിവകുമാർ എന്ന ആനയാണ് പ്രായാധിക്യം മൂലം വീണത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ക്രെയിൻ എത്തിച്ച് ആനയെ എഴുന്നേൽപ്പിച്ചു.

പതിവുപോലെ ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന ആനയ്ക്ക് രാവിലെ ആയപ്പോൾ എഴുന്നേൽക്കാൻ സാധിച്ചില്ല. ഒരുതവണ സ്വയം ശ്രമിച്ചു നോക്കി, പക്ഷേ വീഴ്ച തന്നെ ഫലം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. തുടർന്ന് വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി മരുന്നും ഗ്ലൂക്കോസും നൽകി. എന്നിട്ടും കാര്യമായ മാറ്റമില്ലാതായതോടെ ഫയർഫോഴ്‌സിനെ വിളിച്ചു. കാലുകളിലും കൊമ്പിലും വടം കെട്ടി ഉയർത്താനുള്ള ശ്രമവും ഫലം കണ്ടില്ല. മറ്റു വഴികൾ ഇല്ലാതായതോടെ ശിവകുമാറിനെ ഉയർത്താൻ ക്രെയിൻ എത്തിച്ചു.

Advertising
Advertising

പ്രായാധിക്യം മൂലമുള്ള തളർച്ചയാണ് 70കാരൻ ശിവകുമാറിനെ കിടപ്പിലാക്കിയത്. തിരുവിതാംകൂർ ദേവസ്വത്തിന്റെ ആനയായ ശിവകുമാറിനെ വർഷങ്ങളായി കാന്താല്ലൂർ ക്ഷേത്രത്തിന് സമീപമാണ് പരിപാലിക്കുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News