അതിരപ്പിള്ളി -പിള്ളപ്പാറയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു

കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയാണ്

Update: 2022-08-02 04:19 GMT
Editor : Lissy P | By : Web Desk

തൃശ്ശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. മൂന്ന് മണിക്കൂറോളം കനത്ത ഒഴുക്കിനെ പ്രതിരോധിച്ച് ആന പിടിച്ചു നിൽക്കുകയാണ്.ഒരു തുരുത്തിലാണ് ആന പിടിച്ച് നില്‍ക്കുന്നത്.

അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താനുള്ള  ശ്രമങ്ങൾ പരാജയപ്പെടുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വെള്ളത്തിന്‍റെ കുത്തൊഴുക്ക് കുറഞ്ഞാല്‍ മാത്രമേ ആനയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയൊള്ളൂ.ആനക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് ഡി.എഫ്.ഒ പറഞ്ഞു. ഇരു കരകളിലും ആളുകൾ കൂടി നിൽക്കുന്നതും ആനക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു.

Advertising
Advertising

അതേസമയം,  ചാലക്കുടി പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ കലക്ടറുടെ ർ നിർദേശം നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മുരിങ്ങൂർ ഡിവൈൻ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

തൃശൂർ ചാവക്കാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. 6 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News