ഗുരുവായൂരിൽ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആന വീണ്ടും ഇടഞ്ഞു

ഏകാദശി ആഘോഷങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു

Update: 2022-12-02 06:17 GMT
Editor : ലിസി. പി | By : Web Desk

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പൻ ദാമോദർദാസാണ് ഇടഞ്ഞത്. ചടങ്ങ് കഴിഞ്ഞ് അനകളെ തിരികെ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. ആന കൊമ്പുകൾ ഉയർത്തി ആളുകൾക്ക്‌നേരെ പാഞ്ഞടുത്തു. ഏകാദശി ആഘോഷങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു.

പടിഞ്ഞാറെ നടയിൽ വെച്ച് ഇടഞ്ഞ ആനയെ ആദ്യം ചങ്ങല ഉപയോഗിച്ച് നടയിൽ തന്നെ തളക്കുകയായിരുന്നു. പിന്നീട് ശാന്തനായ ആനയെ ആനക്കോട്ടയിലേക്ക് തിരികെ കൊണ്ടുപോയി. ആഴ്ചകൾക്ക് മുൻപ് വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News