Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഇപി ജയരാജൻ്റെ പേരിലുള്ള പുസ്തകക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. അന്വേഷണ സംഘം കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ ഡിസി ബുക്ക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാർ മാത്രമാണ് പ്രതി.
കൂടുതൽ പേരെ പ്രതിചേർക്കണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. താൻ എഴുതിയതെന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ വിവരങ്ങൾ പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.
വാർത്ത കാണാം: