തിരു.മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധി; വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവെച്ചു

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇന്ന് എത്തിക്കുമെന്ന് വിശദീകരണം

Update: 2025-09-18 02:32 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ നിർത്തിവെച്ചു.യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ല .ഉപകരണം ഇന്ന് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. 

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന  ഉപകരണം വാങ്ങാൻ ആരോഗ്യവകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കിയിരുന്നു. 2023 മുതൽ ഉപകരണം പ്രവർത്തിക്കുന്നില്ല എന്ന് ഡോ. ഹാരിസ് ചിറക്കല്‍ നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. ആവശ്യം പറഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് രണ്ടു കോടി രൂപയുടെ ഉപകരണം വാങ്ങാനുള്ള ഭരണാനുമതിയാണ് നൽകിയത്. ആശുപത്രി വികസന സമിതി മുഖേന ഉപകരണം വാങ്ങും. മൂത്രാശയെ കല്ല് പൊടിക്കുന്ന ESWL എന്ന ഉപകരണം വാങ്ങാനാണ് അനുമതി.13 വർഷമായി ഉപയോഗിക്കുന്ന ഉപകരണമാണ് മാറ്റി വാങ്ങുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News