വിഭാഗീയത തുടരവേ എറണാകുളത്ത്‌ വിമത മുസ്‌ലിം ലീഗ് ഗ്രൂപ്പിന്റെ ശക്തി പ്രകടനം

അഹമ്മദ് കബീർ - ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ടിലിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന നേതൃത്വം പുറത്താക്കിയത്

Update: 2024-03-04 01:30 GMT
Advertising

കൊച്ചി: എറണാകുളം മുസ്‌ലിം ലീഗിൽ വിഭാഗീയത രൂക്ഷമായി തുടരവേ വിമത ഗ്രൂപ്പിന്റെ ശക്തി പ്രകടനം. പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ടിലിനെ പിന്തുണക്കുന്ന അഹമ്മദ് കബീർ ഗ്രൂപ്പാണ് കളമശ്ശേരിയിൽ ശക്തിപ്രകടനം നടത്തിയത്. മണ്ഡലം ഭാരവാഹികൾ അടക്കമുള്ള നേതാക്കൾ യോഗത്തിനെത്തി.

അഹമ്മദ് കബീർ - ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ടിലിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന നേതൃത്വം പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നടപടിയോടുള്ള കടുത്ത അമർഷമാണ് കബീർ ഗ്രൂപ്പിനെ ശക്തിപ്രകടനത്തിന് പ്രേരിപ്പിച്ചത്. 'ഖിലാഫത്ത് റദ്ദാക്കലിന്റെ ഒരു നൂറ്റാണ്ട്' എന്ന പേരിലാണ് കളമശ്ശേരിയിൽ യോഗം സംഘടിപ്പിച്ചത്. പാർട്ടിക്ക് പുറത്തായ ഹംസ പറക്കാട്ടിൽ പരിപാടിക്കെത്തി. പ്രസംഗിക്കാനായി ക്ഷണം ലഭിച്ചപ്പോൾ വേദിയിൽ കയറിയെങ്കിലും ഒന്നും സംസാരിച്ചില്ല.

നിയോജകമണ്ഡലങ്ങളിലെ പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലുള്ളവരും 82 കൗൺസിൽ അംഗങ്ങളും യൂത്ത് ലീഗ്, വനിതാ ലീഗ്, എംഎസ്എഫ്, എസ്ടിയു ഭാരവാഹികളും യോഗത്തിനെത്തി.


Full View

Ernakulam Muslim League rebel group meeting

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News