സി.പി.ഐ നേതൃത്വത്തിനെതിരായ പ്രസ്താവനയിൽ ഇ.എസ് ബിജിമോളോട് വിശദീകരണം തേടും

പാർട്ടിയിൽ പുരുഷാധിപത്യം ആണെന്നും തന്നെ ജില്ല സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നുമായിരുന്നു ബിജിമോളുടെ വിമർശനം.

Update: 2022-09-05 16:09 GMT

ഇടുക്കി: സി.പി.ഐ നേതൃത്വത്തിനെതിരായ പ്രസ്താവനയിൽ ഇ.എസ് ബിജിമോളോട് വിശദീകരണം തേടും. സി.പി.ഐ ഇടുക്കി ജില്ല കൗൺസിൽ ആണ് തീരുമാനം എടുത്തത്. പ്രസ്താവന ഏത് സാഹചര്യത്തിൽ എന്ന് വിശദീകരിക്കണം. പാർട്ടിയിൽ പുരുഷാധിപത്യം ആണെന്നും തന്നെ ജില്ല സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നുമായിരുന്നു ബിജിമോളുടെ വിമർശനം. 

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം.

അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്ന് സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News