ഡ്രൈഡേയിലെ അനധികൃത മദ്യ വില്പന; സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ എക്സൈസ് പിടിയിൽ
പ്രവീൺ കുര്യാക്കോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
Update: 2025-03-01 15:53 GMT
ഡ്രൈഡേയിൽ അനധികൃത മദ്യ വില്പന നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ എക്സൈസ് പിടിയിൽ. ഇടുക്കി ഓടക്കസിറ്റി ബ്രാഞ്ച് സെക്രട്ടറി പ്രവീൺ കുര്യാക്കോസ്, രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി വിജയൻ പിടിയിലായത്.
പ്രവീൺ കുര്യാക്കോസിൽ നിന്ന് വില്പനക്കെത്തിച്ച ഒമ്പത് ലിറ്റർ മദ്യവും കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച് ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ഓട്ടോ ഡ്രൈവറുമാണ് പിടിയിലായ പ്രവീൺ. ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. പ്രവീൺ കുര്യാക്കോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
വിജയൻറെ പക്കൽ നിന്ന് 11 ലിറ്റർ മദ്യം പിടികൂടി. മാർ