പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവര്‍ന്നു; യുവതിയടക്കം ആറുപേര്‍ അറസ്റ്റില്‍

മുഹൈദിന്റെ സുഹൃത്തായ യുവതിയും സഹോദരനുമാണ് കേസിലെ മുഖ്യപ്രതികൾ

Update: 2023-02-26 07:36 GMT

തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ. തക്കല സ്വദേശി മുഹൈദിൻ അബ്ദുൾ ഖാദറിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മുഹൈദിന്റെ സുഹൃത്തായ യുവതിയും സഹോദരനുമാണ് കേസിലെ മുഖ്യപ്രതികൾ. ഇവർ മുഹൈദിനെ രണ്ടുദിവസം കെട്ടിയിട്ട് മർദിച്ചുവെന്ന് ശംഖുമുഖം എ.സി.പി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ 22ാം തിയതിയാണ് മുഹൈദ് എത്തിയത്.

ദുബൈയിൽ നിന്നും എത്തിയ ഇയാളെ തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തിലധികം രൂപയും സ്വർണാഭരണങ്ങളുമാണ് സംഘം കവർന്നത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം ആറുപേരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertising
Advertising

മുഹൈദിനൊപ്പം ജോലി ചെയ്തിരുന്ന യുവതി ഇയളുമായി പിണക്കത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയ ഇവർ മുഹൈദ് നാട്ടിലെത്തിയപ്പോൾ സഹോദരനേയും സുഹൃത്തുക്കളേയും കൂട്ടി ഇയാളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരുകയായിരുന്നു. 15,70,000 രൂപയും അഞ്ച് പവൻ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്. ഒരു കോടി രൂപയാണ് ഇവര്‍ മുഹൈദില്‍ നിന്നും കവര്‍ന്നത്. 


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News