സ്‌കൂളുകളിലെ അധിക സമയ ക്രമീകരണം; വിദ്യാഭ്യാസ വകുപ്പ് ടൈംടേബിൾ പുനഃക്രമീകരിച്ചു

എട്ട് പീരീഡ് നിലനിർത്തിയാണ് സമയക്രമീകരണം നടത്തിയിരിക്കുന്നത്.

Update: 2025-06-11 08:20 GMT

തിരുവനന്തപുരം: സ്‌കൂളുകളിലെ അധിക സമയ ക്രമീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ടൈം ടേബിൾ പുനക്രമീകരിച്ചു. ആദ്യ പീരീഡ് രാവിലെ 9.45 മുതൽ 10.30 വരെയാക്കി. ഉച്ച ഭക്ഷണത്തിനായി 12.45 മുതൽ 1.45 വരെ 60 മിനിറ്റ് നൽകി. അവസാനപീരീഡ് 3.45 മുതൽ 4.15 വരെയാകും. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിലാകും അരമണിക്കൂർ വർധവ് ഉണ്ടാവുക.

രാവിലെയും വൈകിട്ടുമായി അരമണിക്കൂർ അധിക അധ്യായനം നടത്തും. എട്ട് പിരീഡ് നിലനിർത്തിയാണ് സമയക്രമീകരണം നടത്തിയിരിക്കുന്നത്. അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് ആഴ്ചയിൽ ആറു പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും എട്ട് മുതൽ പത്തു വരെയുള്ള ക്ലാസുകൾക്ക് ആഴ്ചയിൽ റു പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത ആറു ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കിയിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് അധിക പ്രവൃത്തി ദിനങ്ങളില്ല.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News