എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

10,000 രൂപ ആവശ്യപ്പെട്ടാണ് ഫേസ് ബുക്കിലെ സുഹൃത്തുക്കളിലേക്ക് സഹായ അഭ്യർഥന എത്തിയത്.

Update: 2021-05-12 07:48 GMT

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. 10,000 രൂപ ആവശ്യപ്പെട്ടാണ് ഫേസ് ബുക്കിലെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് സഹായ അഭ്യർഥന എത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ ഡോം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

വിജയ് സാഖറെയുടെ ഫേസ് ബുക്ക് അക്കൌണ്ടിലെ അതേ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ അക്കൌണ്ട് ഉണ്ടാക്കിയത്. ഒറിജിനല്‍ അക്കൌണ്ടിലെ സുഹൃത്തുക്കള്‍ക്ക് വ്യാജ അക്കൌണ്ടില്‍ നിന്നും ഫ്രന്‍റ് റിക്വസ്റ്റ് വന്നു. പണത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് ചില സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തി. ചില സുഹൃത്തുക്കള്‍ സംശയം തോന്നി വീഡിയോ കോളിന് ശ്രമിച്ചപ്പോള്‍ തിരക്കിലാണെന്ന് മറുപടി കിട്ടി.

Advertising
Advertising

സംശയം തോന്നിയ ജിയാസ് ജമാല്‍ എന്ന അഭിഭാഷകന്‍ നടത്തിയ അന്വേഷണത്തില്‍, നേരത്തെയുണ്ടായിരുന്ന ഒരു ഫേസ് ബുക്ക് അക്കൌണ്ട് വിജയ് സാഖറെയുടെ ഫോട്ടോ ചേര്‍ത്ത് പേര് മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News