Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളുടെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചതായി പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുക്കം നഗരസഭയില്‍ 18ാം വാര്‍ഡില്‍ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ കൗണ്‍സലറായ സാറാ കൂടാരം എന്ന സ്ഥാനാര്‍ഥിയുടെ പേരിലാണ് വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചത്. ഇന്ത്യയുടെ മോചനം ഇസ് ലാമിലൂടെ എന്നെഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചവർക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സാറ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി സാറ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ആ സമയങ്ങളിലും ഇത്തരത്തില്‍ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോസ്റ്റര്‍ വീണ്ടും പ്രചരിക്കുന്നത്.
ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന സിമിയുടെ മുദ്രാവാക്യമാണ് പോസ്റ്ററിലുള്ളത്. അതോടൊപ്പം കുഞ്ഞാലിക്കുട്ടിയുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ ദുരുദ്ദേശപരമായി പ്രചരിപ്പിക്കുന്നുവെന്നാണ് ഇവര്‍ പരാതിയില്‍ ഉന്നയിക്കുന്നത്. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.