പൂജയ്ക്കെത്തി 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് വ്യാജ പൂജാരി പിടിയിൽ

കുടുംബത്തിലെ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജയാവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിലെത്തിയത്.

Update: 2023-06-06 12:34 GMT

മലപ്പുറം: എടവണ്ണയിൽ പൂജയ്ക്കായി വീട്ടിലെത്തി 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വ്യാജ പൂജാരി പിടിയിൽ. എടക്കര സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്

കുടുംബത്തിലെ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജയാവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞമാസം 29നാണ് സംഭവം.

പൂജയ്ക്കായി വീട്ടിലെത്തി 16കാരിയായ പെൺകുട്ടിയോടും അമ്മയോടും അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവം പെൺകുട്ടി ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു. അവർ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് എടവണ്ണ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എടക്കര ബാർബർമുക്ക് പുല്ലഞ്ചേരി സ്വദേശിയായ ഇയാൾ വർഷങ്ങളായി എടവണ്ണ കുന്നുമ്മലിൽ സ്റ്റീൽവർക്ക് ചെയ്തുവരികയാണ്.

ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ഈ സ്ത്രീയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും വീട്ടിലെത്തിച്ച പൂജയുടെ പേരിൽ പീഡനശ്രമം നടത്തിയതും എന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News