ആലപ്പുഴയില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, സൗമ്യ ദമ്പതികളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്

Update: 2023-12-01 07:16 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: കുട്ടനാട് തലവടിയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, സൗമ്യ ദമ്പതികളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം.

മൂന്നു വയസുള്ള ഇരട്ട കുട്ടികളായ ആദി, ആതിൽ എന്നിവരെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷമാണ് സുനുവും സൗമ്യയും ഒരേ കയറിൽ തൂങ്ങി മരിച്ചത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ താമസിക്കുന്ന അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സൗമ്യയ്ക്ക് കാൻസർ ബാധിച്ചതും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

Advertising
Advertising

ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത് വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് കാൻസർ ആണെന്ന് അറിയുന്നത്. ഗൾഫിൽ ജോലി ചെയ്തിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്ന സുനുവിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. ഇക്കാര്യങ്ങൾ സൂചിപ്പിക്കിന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പൊലീസ് വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News