ആലപ്പുഴ ചാരുംമൂട്ടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് പന്നിക്കെണിയിൽ നിന്നെന്ന് പരാതി
താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള ആണ് മരിച്ചത്
Update: 2025-06-16 07:20 GMT
ആലപ്പുഴ: ചാരുംമൂട്ടില്‍ കർഷകൻ ഷോക്കേറ്റ് മരിച്ചു.താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള ആണ് മരിച്ചത് .ഷോക്കേറ്റത് പന്നി കെണിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുഴഞ്ഞവീണ അവസ്ഥയിലാണ് ശിവന്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിവന്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുന്‍പ് തന്നെ പന്നിക്കെണി ഉടമസ്ഥന്‍ മാറ്റിയിരുന്നെന്നും പരാതിയുണ്ട്. സംഭവത്തില്‍ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു.