'കൃഷി നശിച്ചു, വായ്പ തിരിച്ചടവ് മുടങ്ങി'; പാലക്കാട്ട് കര്‍ഷകന്‍ ജീവനൊടുക്കി

മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Update: 2024-08-08 07:00 GMT

പ്രതീകാത്മക ചിത്രം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് നെന്മാറ അയിലൂർ സ്വദേശി സോമൻ ആണ് ആത്മഹത്യ ചെയ്തത് . കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങി എന്ന ആത്മഹത്യ കുറിപ്പ് ഇദ്ദേഹത്തിന്‍റെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.

ഇന്ന് പുലർച്ചെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സോമനെ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്നും ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി . ഒന്നിലധികം ബാങ്കിൽ നിന്നും താൻ വായ്പയെടുത്ത് കൃഷി തുടങ്ങിയെന്നും കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയതായും മാനഹാനി സംഭവിച്ചതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു . നെൽ കർഷകനായ സോമൻ സ്ഥലം പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത് . എന്നാൽ കൃഷി നശിച്ചതോടെയാണ് പ്രതിസന്ധിയായത് . ഇദ്ദേഹത്തിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News