'വേട്ടയാടാനാണ് ശ്രമമെങ്കിൽ ഒരിഞ്ച് പുറകോട്ടില്ലാതെ പോരാടും'; സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് ഫർസീൻ മജീദ് പരാതി നൽകി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളാണ് ഫർസീൻ.

Update: 2022-07-11 16:49 GMT
Editor : Nidhin | By : Web Desk
Advertising

സിപിഎം പ്രവർത്തകർ ഭീഷണിപെടുത്തുന്നതായി യൂത്ത് കോൺഗ്രസ് നേതാന് ഫർസീൻ മജീദ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളാണ് ഫർസീൻ. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരം ഇന്ന് പൊലീസിൽ പരാതി നൽകിയെന്നും ഫർസീൻ അറിയിച്ചു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോവലിനാണ് ഫർസീൻ പരാതി നൽകിയത്. ജീവിക്കാൻ അനുവദിക്കില്ല എന്ന് പരസ്യമായി സിപിഎം ഉന്നത നേതാക്കന്മാർ വരെ പ്രഖ്യാപിക്കുന്നുതായി ഫർസീൻ പറഞ്ഞു. പരാതിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച ഫർസീൻ, തങ്ങളുടെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്ന സാഹചര്യത്തിലാണ് ചിത്രം പങ്കുവെച്ചതെന്നും കുറിച്ചു.

'ഞങ്ങൾ നടത്തിയത് ഒരു പ്രതിഷേധം ആണ്. അതിന് പരമാവധി കേട്ടുകേൾവി പോലും ഇല്ലാത്ത വകുപ്പുകൾ ചേർത്ത് ഞങ്ങളെ ഉപദ്രവിച്ചു.ജോലി വരെ ഇല്ലാതാക്കി.'- ഫർസീൻ പറഞ്ഞു.

'ഇനിയും നിങ്ങൾക്ക് ഞങ്ങൾ ആണ് ലക്ഷ്യം എങ്കിൽ ഞങ്ങളും ഈ നാട്ടിൽ ജീവിക്കാൻ അവകാശപെട്ടവർ തന്നെയാണ്. നമ്മുടെ നാടും ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. നമുക്കും ജീവിച്ചേ പറ്റു..'- ഫർസീൻ കൂട്ടിച്ചേർത്തു.

അനീതിക്കെതിരെ പോരാട്ടം നയിച്ചതിന്റെ പേരിൽ വേട്ടയാടാനാണ് ശ്രമമെങ്കിൽ പുറകോട്ടില്ലാതെ പോരാടുമെന്നും പിന്നീട് ഫർസീൻ ഫേസ്ബുക്ക് കമന്റിൽ കുറിച്ചു.

Full View
Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News