പത്ത് വയസ്സുകാരനെ മറയാക്കി എംഡിഎംഎ വിൽപ്പന; പിതാവ് പിടിയിൽ

തിരുവല്ല സ്വദേശിയാണ് പിടിയിലായത്

Update: 2025-03-08 11:42 GMT

പത്തനംതിട്ട: പത്തു വയസ്സുള്ള മകന്റെ ശരീരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പന നടത്തിയ അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല സ്വദേശിയാണ് എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായത്.

എംഡിഎംഎ പ്ലാസ്റ്റിറ്റ് കവറിൽ പൊതികളാക്കി മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചായിരുന്നു ലഹരി വിൽപ്പന. ബൈക്കിലും കാറിലും പത്തു വയസ്സുകാരനുമായി സഞ്ചരിച്ചായിരുന്നു മയക്ക് മരുന്ന് വിതരണം ചെയ്തിരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. മയക്കുമരുന്ന് കച്ചവടത്തിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഏജന്റുമാരായും ഇയാൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 3.5 ഗ്രാമിൽ അധികം എംഡിഎംഎയും പ്രതിയിൽനിന്ന് പിടിച്ചെടുത്തു.

Advertising
Advertising

കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതി എംഡിഎംഎ കൂടുതലായി മറ്റെവിടെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട് . തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News