ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കികൊന്ന കേസ്; കുഞ്ഞിന്‍റെ അച്ഛൻ അറസ്റ്റിൽ

കുട്ടിയെ കൊല്ലപ്പെടുത്തിയ കേസിൽ നേരത്തെ മുത്തശ്ശി സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Update: 2022-03-12 15:51 GMT

ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിന്‍റെ അച്ഛൻ സജീവ് അറസ്റ്റിൽ. അങ്കമാലിയിൽ നിന്നാണ് കുട്ടിയുടെ പിതാവായ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്‍റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

Full View

കുട്ടിയെ കൊല്ലപ്പെടുത്തിയ കേസിൽ നേരത്തെ മുത്തശ്ശി സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂന്തുറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിന്‍റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തിരുന്നത്. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മുത്തശ്ശി സിക്‌സി മറയാക്കിയെന്നും പൊലീസിന്‍റെ കണ്ടെത്തലുണ്ട്.

Advertising
Advertising

കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍‌ മുറിയില്‍ വെച്ച് ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്.  സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാരുടെ മൊഴികളില്‍ നിന്ന് വ്യക്തമായി. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News