Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം കീഴാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനു വെട്ടി. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെയാണ് പിതാവ് വിജയൻ നായർ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതര പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.