വീണാ ജോർജിനെതിരെ വന്ന ആരോപണം വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാമെന്ന് ബിനീഷ് കോടിയേരിയോട് ഫാത്തിമ തഹ്ലിയ

പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്, വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ എന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി

Update: 2025-07-04 08:12 GMT

കോഴിക്കോട്: മന്ത്രിക്ക് എതിരെ വന്ന ആരോപണം വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാമെന്ന് ബിനീഷ് കോടിയേരിയോട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. സോഷ്യൽമീഡിയയിലെഴുതിയ കുറിപ്പിലാണ് ബിനീഷ് കോടിയേരിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്.

വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ.. എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

 

ഐക്യ ജമാഅത്ത് പരിവാർ മുന്നണി എത്ര ഒറ്റപ്പെടുത്തി അക്രമിക്കാൻ ശ്രമിച്ചാലും മലയാളികളുടെ മനസ്സിൽ കേരളത്തിലെ മികച്ച ആരോഗ്യവകുപ്പ് മന്ത്രിമാരിൽ ഒരാളായി സഖാവ് വീണാ ജോർജിന് ഒരു സ്ഥാനം ഉണ്ടാകും അത് ഒരിക്കലും മാറില്ല, വീണ ജോർജ് ആരോഗ്യ മന്ത്രിയായി ഇവിടെത്തന്നെ ഉണ്ടാകും. സഖാവായി തന്നെയെന്ന ബിനീഷ് സോഷ്യൽ മീഡിയയിൽ നേരത്തെ എഴുതിയിരുന്നു. ഈ കുറിപ്പ് പങ്കുവെച്ചാണ് ഫാത്തിമ തഹ്‍ലിയ ബിനീഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Advertising
Advertising

ഫാത്തിമ തഹ്‍ലിയയുടെ ​പോസ്റ്റിന്റെ പൂർണരൂപം

മന്ത്രിക്ക് എതിരെ വന്ന ആരോപണം വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാം വർമ്മ സാറേ...പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്. വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ..!

ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ പൂർണരൂപം

ഐക്യ ജമാഅത്ത് പരിവാർ മുന്നണി എത്ര ഒറ്റപ്പെടുത്തി അക്രമിക്കാൻ ശ്രമിച്ചാലും മലയാളികളുടെ മനസ്സിൽ കേരളത്തിലെ മികച്ച ആരോഗ്യവകുപ്പ് മന്ത്രിമാരിൽ ഒരാളായി സഖാവ് വീണാ ജോർജിന് ഒരു സ്ഥാനം ഉണ്ടാകും അത് ഒരിക്കലും മാറില്ല, വീണ ജോർജ് ആരോഗ്യ മന്ത്രിയായി ഇവിടെത്തന്നെ ഉണ്ടാകും.. സഖാവായി തന്നെ✊✊✊

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News