'ഇതെന്താ, താലിബാന്റെ വിദ്യാർഥി സമ്മേളനമാണോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും കാണുന്നില്ലല്ലോ?': എസ്എഫ്ഐ സമ്മേളനത്തെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ

'ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ''- എന്ന് എസ്എഫ്‌ഐ മുൻ നേതാക്കളുടെ മീറ്റിന്റെ പോസ്റ്റർ പങ്കുവെച്ച് ഫാത്തിമ തെഹ്‌ലിയ ചോദിക്കുന്നു

Update: 2025-06-30 14:34 GMT
Editor : rishad | By : Web Desk

കോഴിക്കോട്: എസ്എഫ്‌ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള മുന്‍ നേതാക്കളുടെ സംഗമത്തില്‍ സ്ത്രീകളുടെ അസാന്നിധ്യത്തെ പരിഹസിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ. 

''ഇതെന്താ, താലിബാന്റെ വിദ്യാർഥി സമ്മേളനമാണോ? അതോ, ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ''- എന്ന് എസ്എഫ്ഐ മീറ്റിന്റെ പോസ്റ്റർ പങ്കുവെച്ച് തെഹ്‌ലിയ ചോദിക്കുന്നു.

ജൂൺ 28ന് നടന്ന പരിപാടിയുടെ പോസ്റ്ററാണ് ഫാത്തിമ പങ്കുവെച്ചിരിക്കുന്നത്. എസ്എഫ്‌ഐയുടെ മുൻ അഖിലേന്ത്യാ നേതാക്കളടക്കമാണ് പോസ്റ്ററിലുള്ളത്. ബിമൻ ബോസ് മുതൽ വിക്രം സിങ് വരെയുള്ള നേതാക്കളിൽ ഒരൊറ്റ സ്ത്രീ പോലുമില്ലെന്നാണ് ഫാത്തിമ ചൂണ്ടിക്കാട്ടുന്നത്.

Advertising
Advertising

മുസ്‌ലിം ലീഗിന്റെ ഉൾപ്പെടെയുള്ള സമ്മേളനങ്ങളിലെ പോസ്റ്ററുകളിലും മറ്റും സ്ത്രീ അസാന്നിധ്യം ഇടത് സൈബറിടങ്ങൾ ചർച്ചയാക്കുമ്പോഴാണ് സമാന വിഷയം ഉന്നയിച്ച് ഫാത്തിമ തെഹ്‌ലിയയും തിരിച്ചടിക്കുന്നത്. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News