'പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് വിചാരിക്കേണ്ട,പാർട്ടിയുടെ പല നേതാക്കളുടെയു പിന്തുണയുണ്ട്': ഫാത്തിമ തെഹ്‌ലിയ

എം.എസ്.എഫിന്റെ പതിനൊന്ന് ജില്ലാ കമ്മിറ്റികളാണ് ഞങ്ങളോട് ഐക്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് കൊടുത്തത്. അതോടൊപ്പം മുസ്‌ലിം ലീഗിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഞങ്ങളോട് ഐക്യപ്പെട്ട് പാർട്ടിയിൽ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും ഫാത്തിമ തെഹ്‌ലിയ

Update: 2021-08-18 07:36 GMT

ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. എം.എസ്.എഫിന്റെ പതിനൊന്ന് ജില്ലാ കമ്മിറ്റികളാണ് ഞങ്ങളോട് ഐക്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് കൊടുത്തത്. അതോടൊപ്പം മുസ്‌ലിം ലീഗിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഞങ്ങളോട് ഐക്യപ്പെട്ട് പാർട്ടിയിൽ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

എം.എസ്എഫിൽ ഉയരുന്ന രാജിയിൽ മറുപടി പറയേണ്ടതില്ല. അതിനൊക്കെ നേതൃത്വമാണ് മറുപടി പറയേണ്ടത്. പരാതി പറഞ്ഞവർക്കൊപ്പമാണ് നിൽക്കുന്നത്. ഹരിത നേതാക്കൾ പാർട്ടി വേദിക്ക് പുറത്ത് വിമർശം ഉയർത്തിയിട്ടില്ല. പാർട്ടി നടപടിയിൽ സങ്കടമുണ്ട്, അത് പാർട്ടിയെ അറിയിക്കുമെന്നും ഫാത്തിമ പറയുന്നു. 'ഹരിത'യോട് പാർട്ടി നീതി കാണിച്ചില്ല. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

നിരന്തരമായ പ്രയാസങ്ങൾ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വിഷയം പാർട്ടിയിൽ പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഈ പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്. അതിനാൽ നേതൃത്വം പറഞ്ഞ രണ്ടാഴ്ച കാത്തിരിക്കും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മളനത്തിലായിരുന്നു തെഹ്‌ലിയയുടെ പ്രതികരണം. ഹരിത സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തെഹ് ലിയയുടെ വാര്‍ത്താ സമ്മേളനം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News