വരന്റെ കൂട്ടുകാർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കല്ല്യാണ വീട്ടിൽ പിന്നെ നടന്നത് 'തല്ലുമാല'

കോഴിക്കോട് മേപ്പയൂരില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

Update: 2023-01-31 12:32 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പടക്കം പൊട്ടിച്ചതിന്റെ പേരിൽ കല്യാണവീട്ടിൽ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ കൂട്ട അടി. തിങ്കളാഴ്ച കോഴിക്കോട് മേപ്പയൂരിലാണ് സംഭവം.

വടകര സ്വദേശിയാണ് വരൻ. മേപ്പയൂരിലെ വധൂഗൃഹത്തിൽവെച്ചായിരുന്നു കല്യാണം. താലികെട്ടിന് ശേഷം വരന്റെ കൂടെവന്നവർ വധുവിന്റെ വീട്ടിൽപടക്കം പൊട്ടിച്ചു. ഇത് വധുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. വരന്റെ കൂടെ വന്നവരെ വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്ന് ഇരു വീട്ടുകാരും തമ്മില്‍ ഉന്തും തള്ളും അടിയിലേക്കും നയിച്ചു. കൂട്ടത്തല്ലില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. 

Advertising
Advertising
Full View

നാട്ടുകാർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പ്രശ്‌നം പരിഹരിച്ചതിനാൽ പൊലീസ് കേസെടുത്തില്ല. കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News