‘അവസാനം 400 ന് മുകളിൽ സീറ്റ് കിട്ടി, പ​ക്ഷെ രാജ്യം ചെറുതായിട്ടൊന്ന് മാറിയിട്ടുണ്ട്’; ബി.ജെ.പിയെ ട്രോളി ശശിതരൂർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക്‌ 400 ലേറെ സീറ്റ് കിട്ടുമെന്ന് ​മോദിയും അമിത് ഷായും അവകാശപ്പെട്ടിരുന്നു

Update: 2024-07-06 07:17 GMT

ന്യൂഡൽഹി: യു.കെയിലെ പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി 400 ലേറെ സീറ്റുകളിൽ ജയിച്ചതിന് പിന്നാലെ ബി.ജെ.പിയെയും മോദിയെയും ട്രോളി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഒടുവിൽ 400 ലേറെ സീറ്റ് കിട്ടി, മറ്റൊരു രാജ്യത്ത് ആണെന്നേയുള്ളു’ എന്നായിരുന്നു എക്സിൽ ബി.ജെ.പിയെ ട്രോളിയെഴുതിയ കുറിപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370-ലധികം സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 സീറ്റ് നേടുമെന്നും മോദിയും അമിത്ഷായുമടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി 240 സീറ്റുകളിലൊതുങ്ങി. എൻ.ഡി.എ 293 സീറ്റുകളാണ് നേടിയത്.

കോൺഗ്രസ് 99 സീറ്റുകൾ നേടിയപ്പോൾ ഇൻഡ്യാ ബ്ലോക്കിന് 234 സീറ്റുകൾ ലഭിച്ചു. വോട്ടെടുപ്പിന് ശേഷം രണ്ട് സ്വതന്ത്ര എം.പിമാർ കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതോടെ ഇൻഡ്യാ മുന്നണിയുടെ എണ്ണം 236 ആയി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News