'എയിംസില്ല, റെയിൽവേ പദ്ധതികളില്ല'; ബജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി

പഞ്ചായത്ത് തലത്തിലടക്കം സഹകരണ മേഖലയിലേക്ക് കടന്നുകയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Update: 2023-02-01 12:33 GMT

K N Balagopal

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര പദ്ധതികളുടെ തുക വെട്ടിക്കുറച്ചു. റെയിൽവേ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബജറ്റിൽ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബജറ്റിൽ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബജറ്റിൽ 1.57 ലക്ഷം കോടിയായി കുറഞ്ഞു.

ധാന്യങ്ങൾ കർഷകരിൽനിന്ന് സംഭരിക്കുന്നതിന് പ്രതിഫലമായി നൽകുന്ന തുകയും കുറഞ്ഞു. കേന്ദ്ര പദ്ധതികൾക്കുള്ള പണം ഇൻപുട് അടിസ്ഥാനത്തിൽ നൽകിയിരുന്നത് റിസൽട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം. കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിലെ ഗുണഫലം ആരാണ് വിലയിരുത്തുന്നത് എന്നത് പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

കേന്ദ്രസർക്കാരിന്റെ പണം വീതം വെക്കുന്നതിൽ സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാണിക്കുന്നത്. പല മേഖലകളിലും സംസ്ഥാനം വികസിച്ചതാണ് പണം കുറക്കാൻ കാരണമായി പറയുന്നത്. എന്നാൽ കേരളത്തെക്കാൾ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങൾക്ക് ഇവിടത്തേക്കാൾ കൂടുതൽ ഫണ്ട് ലഭിക്കുന്നുണ്ട്. പദ്ധതികളുടെ ഗുണഫലം നോക്കി ഫണ്ട് തരുമെന്ന് പറയുന്നതിലൂടെ പുതിയ നിയന്ത്രണം കൊണ്ടുവരുന്നുവെന്നാണ് മനസിലാക്കേണ്ടത്. പഞ്ചായത്ത് തലത്തിലടക്കം സഹകരണ മേഖലയിലേക്ക് കടന്നുകയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News