പാലക്കാട് മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം
തീ കണ്ടതിനെ തുടർന്ന്പട്ടികജാതി - പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു
Update: 2025-05-18 08:32 GMT
പാലക്കാട്: മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടർന്ന്പട്ടികജാതി - പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു.
അതേസമയം, കേന്ദ്രസർക്കാർ പല മേഖലയിലും നിയമനം നടത്താത്തത് സംവരണ നിഷേധത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി - പട്ടികവർഗ സംസ്ഥാനതല സംഗമത്തിലെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിദ്യാഭ്യാസ , ഗവേഷണ രംഗത്തെ SC - ST ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചു. എല്‍ഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കി.കേരളത്തിൽ സംവരണ തത്വം പാലിച്ച് പിഎസ്‍സി നിയമനങ്ങളും സ്പെഷ്യൽ റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ടെന്നും' മുഖ്യമന്ത്രി പറഞ്ഞു.