ആലപ്പുഴയിൽ കയർ ഫാക്ടറിക്ക് തീപിടിച്ചു

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Update: 2022-02-21 05:45 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം. രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണത്. കയർ ഉൽപന്നങ്ങൾക്ക് പുറമെ റബ്ബർ ഉൽപന്നങ്ങളും ഫാക്ടറിയിലുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News