പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തം; ആളപായമില്ല, രോഗികളെ ഒഴിപ്പിച്ചു
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം
Update: 2025-02-16 02:53 GMT
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ആശുപത്രി അധികൃതരുടെ സംയോജിച്ചതമായ ഇടപെൽ കാരണം വലിയ അപടകം ഒഴിഞ്ഞു. ആർക്കും പരിക്കില്ല. തീ നിയന്ത്രണ വിധേയമാക്കി.
സർജിക്കൽ ഐസിയുവിനും വനിതകളുടെ വാർഡിനും സമീപത്തുള്ള മരുന്നുകളും മരുന്ന് ഷീട്ടുകളും സൂക്ഷിക്കുന്ന റൂമിലായിരുന്നു തീ പിടിച്ചത്. പുക ഉയർന്നതോട് കൂടി രോഗികളെ സമീപത്തെ റൂമുകളിലേക്ക് മാറ്റി. ഉടൻ തന്നെ അഗ്നിശമന സേന വരുകയും തീ അണക്കുകയും ചെയ്തു.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ റൂമുകളിലെ രോഗികളെ മാറ്റി.