വെള്ളിപറമ്പിൽ മീഡിയവൺ ഹെഡ്ക്വാട്ടേഴ്‌സിന് സമീപം കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം

മുക്കത്ത് നിന്ന് രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

Update: 2023-12-31 01:17 GMT

കോഴിക്കോട് വെള്ളിപ്പറമ്പ് മീഡിയവൺ ഹെഡ് ക്വാർട്ടേഴ്‌സിനു സമീപം കാർ വർക്ക്‌ ഷോപ്പിന് തീ പിടിച്ചു. വെള്ളിപ്പറമ്പ് സ്വദേശി അജയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വർക്ക്‌ ഷോപ്പിനാണ് തീ പിടിച്ചത്. വർക്ക്‌ ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകൾ പൂർണമായും കത്തി നശിച്ചു.

രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ റോഡിലൂടെ സഞ്ചരിച്ചിരുന്നവരാണ് തീ ആളിക്കത്തുന്നത് കണ്ടത്. ഉടൻ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ സമീപത്തെ ഫയർ ഫോഴ്സ് യൂണിറ്റുകളെല്ലാം മറ്റൊരു അപകട സ്ഥലത്തായിരുന്നു.

എത്താൻ സാധ്യതയുള്ള മുക്കം ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സെത്താൻ സമയമെടുക്കുമെന്ന് മനസിലാക്കിയ നാട്ടുകാർ അടഞ്ഞു കിടന്ന ഗേറ്റ് പൊളിച്ചു അകത്തു നടക്കുകയായിരുന്നു. അപ്പോഴേക്കും വർക്ക്‌ ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകളും പൂർണമായും കത്തി നശിച്ചിരുന്നു.

പിന്നീട് മുക്കം, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽ നിന്നുമായി മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News