ആലപ്പുഴ മാന്നാറില്‍ തീപ്പിടിത്തം; രണ്ട് കടകൾ കത്തി നശിച്ചു

മാന്നാർ പരുമലക്കടവിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റും പലചരക്ക് കടയുമാണ് കത്തിയത്

Update: 2022-03-08 08:09 GMT

ആലപ്പുഴ മാന്നാറിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. മാന്നാർ പരുമലക്കടവിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റും പലചരക്ക് കടയുമാണ് കത്തിയത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.

രാവിലെ എട്ടു മണിയോടെയാണ് കടയിൽ നിന്നും തീ ഉയർന്നത്. നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി. തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. കടകൾ പൂർണമായും കത്തി നശിച്ചു. 85 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടെന്നാണ് കണക്ക്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News