തിരുവനന്തപുരത്ത് പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം; വീടുകളിലേക്ക് തീപടര്‍ന്നു

ആക്രിക്കടയുടെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്.

Update: 2022-01-03 08:20 GMT

തിരുവനന്തപുരത്ത് വൻ തീപിടിത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് തീപിടിത്തം. ആക്രിക്കടയിലെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്.

ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രി സുരക്ഷിതമാണ്. പക്ഷേ സമീപം നിരവധി വീടുകളുണ്ട്. ഈ വീടുകളിലേക്ക് തീ ആളിപ്പടര്‍ന്നു. ആളുകളെ വീടുകളില്‍ നിന്ന് ഉടന്‍ മാറ്റിയതിനാല്‍ ആളപായമില്ല. 

ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

Advertising
Advertising
Full ViewFull View
Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News