മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്.

Update: 2025-10-27 07:18 GMT
Editor : ലിസി. പി | By : Web Desk

representative image

ആലപ്പുഴ: അർത്തുങ്കലിൽ വള്ളത്തിൽ നിന്ന് കടലിൽ വീണ് മൽസ്യത്തൊഴിലാളി മരിച്ചു.ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം തിരമാലയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Advertising
Advertising

ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. വയനാട്,മലപ്പുറം,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News