'അശ്ലീല വെബ്‌സീരീസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു': ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ പരാതിയുമായി യുവാവ്

വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന് യുവാവ് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്

Update: 2022-10-28 12:21 GMT

കൊച്ചി: അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. യെസ്മ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയാണ് പരാതി.

വെബ് സീരിസിന്റെ സംപ്രേഷണം തടയണണമെന്നും അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും യുവാവ് ഹരജിയിൽ ആവശ്യപ്പെടുന്നു. നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചുവെന്നും ഭീഷണി ഉണ്ടെന്നുമാണ് ഹരജിക്കാരൻ പറയുന്നത്. കരാറിൽ നിന്ന് പിന്മാറിയാൽ പീഡനക്കേസിൽ കുടുക്കുമെന്ന് പറഞ്ഞുവെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചുവെന്നും യുവാവ് ആരോപിക്കുന്നു.

അശ്ലീല ഒടിടി സീരീസിൽ പൂർണ നഗ്നനായി അഭിനയിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. എസ്മ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും സംവിധായികയ്‌ക്കെതിരെയും വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. കരാർ ലംഘിച്ച് നഗ്നനായി അഭിനയിപ്പിച്ചുവെന്ന പരാതിയിലായിരുന്നു കേസ്.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News