മുൻ എഐസ്എഫ് നേതാവ് നിമിഷ രാജുവിന് തോൽവി
എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത എതിർപ്പിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നിമിഷയ്ക്ക് സീറ്റ് നൽകിയത്
Update: 2025-12-13 05:45 GMT
കൊച്ചി: വടക്കൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് കെടാമംഗലം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിമിഷ രാജു തോറ്റു. യുഡിഎഫ് സ്ഥാനാർഥി പത്മകുമാരിയാണ് വിജയിച്ചത്.
എഐഎസ്എഫ് മുൻ നേതാവായ നിമിഷ രാജുവാണ് ആർഷോയ്‌ക്കെതിരെ പരാതി നൽകിയിരുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത എതിർപ്പിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നിമിഷയ്ക്ക് സീറ്റ് നൽകിയത്.