'ഇത്തവണ തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന'; മുൻ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പാർട്ടി വിടുന്നു

''കെ.പി.സി.സി ഭാരവാഹികളുടെ പുനഃ:സംഘടനയിൽ പലതവണ തഴയപ്പെട്ടു''

Update: 2024-03-10 04:00 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുൻ  തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പാർട്ടി വിടുന്നു. കെ.പി.സി.സി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയമെന്ന് ആരോപിച്ചാണ് രാജി. കെ.പി.സി.സി  ഭാരവാഹികളുടെ പുനഃ:സംഘടനയിൽ പലതവണ തഴയപ്പെട്ടെന്നും ഇത്തവണ തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന എന്നും സതീഷ് ഫേസ്ബുക്കിൽ കുറിച്ചു.

തമ്പാനൂർ സതീഷിന്‍റെ  ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

'രാഷ്ട്രീയം ഉപേക്ഷിക്കാൻ ആലോചിക്കുന്നു.നേർ രാഷ്ട്രീയത്തിന് വിലയില്ലാത്ത കാലം.കുറേ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിൽ പല ഘട്ടങ്ങളിലായി കെ.പി.സി.സി ഭാരവാഹികളുടെ പുനഃസംഘടനകൾ നടത്തുകയുണ്ടായി. പലതവണ ഞാൻ തഴപ്പെട്ടു.ഇത്രയും കാലം നിശബ്ദനായി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണയും തഴയപ്പെട്ടപ്പോൾ ഹൃദയം തകർന്ന വേദന...'

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News