മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു

Update: 2023-06-21 01:21 GMT
Editor : ലിസി. പി | By : Web Desk

ഡോ. എം.എ. കുട്ടപ്പൻ

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോക്ടർ എം.എ. കുട്ടപ്പൻ അന്തരിച്ചു. 75 വയസായിരുന്നു. ഇന്നലെ രാത്രി 10.45 സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാല് തവണ നിയമസഭാംഗമായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

എട്ട് വർഷം മുൻപ് കുറവിലങ്ങാട്ട് എം.എ.ജോൺ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവെ കുഴഞ്ഞുവീണ കുട്ടപ്പൻ അന്നുമുതൽ കിടപ്പിലായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ 11 വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ വെച്ച് നടക്കും.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News