ജാനകിക്കാട്ടില്‍ കൂട്ടബലാത്സംഗം: നാല് പേര്‍ അറസ്റ്റില്‍

പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാല് പേർ അറസ്റ്റിൽ

Update: 2021-10-20 14:26 GMT

കോഴിക്കോട് കായക്കൊടിയില്‍ 17കാരിയായ ദലിത് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേർ അറസ്റ്റിലായി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പ്രണയം നടിച്ചെത്തിയ ഒന്നാം പ്രതി സായൂജ് തെക്കേപറമ്പത്ത് ഈ മാസം മൂന്നാം തിയ്യതിയാണ് കുറ്റ്യാടി മരുതോങ്കരയിലുള്ള ജാനകിക്കാട്ടില്‍വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സ്ഥലത്തെത്തിയ മറ്റ് പ്രതികളായ ഷിബു പറച്ചാലിൽ, രാഹുൽ തമിഞ്ഞാൽ, അക്ഷയ് പാലോളി എന്നിവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാലു പ്രതികളെയും അറസ്റ്റ് ചെയ്തു.

Advertising
Advertising

പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഉടന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് റൂറല്‍ എസ്പി ഡോ എ ശ്രീനിവാസിന് നിര്‍ദേശം നല്‍കി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News