കോഴിക്കോട് ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ച് നാലുപേർക്ക് പരിക്ക്; രണ്ടുകുട്ടികളുടെ നില ഗുരുതരം

ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഫറൂഖ് സ്വദേശികളായ ദമ്പതികൾക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്

Update: 2025-05-21 08:25 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.

ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഫറൂഖ് സ്വദേശി ഷംസീർ, റുബീന മക്കളായ ലിയ സന്‍ഹ, മുഹമ്മദ് മുഹ് സിന്‍ എന്നിവർക്കാണ് പരിക്കേറ്റത് . അപകടത്തെതുടര്‍ന്ന് ബുള്ളറ്റ് ബസിന്‍റെ അടിയിലേക്ക് ബസ് പോകുകയും നാലുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News