തൃശൂരും കണ്ണൂരുമുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു

മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പെരുമ്പിലാവിൽ വെച്ചാണ് ടിപ്പറിൽ ഇടിച്ചത്

Update: 2023-03-13 15:08 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: തൃശൂരും കണ്ണൂരുമുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. തൃശൂർ കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.കണ്ണൂർ ഉളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് രണ്ട് മരണം.

മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പെരുമ്പിലാവിൽ വെച്ചാണ് ടിപ്പറിൽ ഇടിച്ചത്. മറ്റൊരു വാഹനത്തേ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പറിൽ ഇടിക്കുക്കയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. എറണാകുളം കോതമംഗലം സ്വദേശി ശംസുദ്ധീൻ, നേര്യമംഗലം പുത്തൻകുരിശ് സ്വദേശി അരുൺ ജോസഫ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.

Advertising
Advertising

വ്യാപാര ആവശ്യങ്ങൾക്കായി മലപ്പുറത്ത് വന്ന ഇവർ മടങ്ങി പോകും വഴിയാണ് അപകടം സംഭവവിച്ചത്. കണ്ണൂർ ഉളിയിൽ പാലത്തിന് സമീപമായിരുന്നു അപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് കാർ യാത്രികരായ രണ്ട് പേർ മരിച്ചത്. തലശ്ശേരി - പിലാക്കൂൽ സ്വദേശി അബ്ദുൽ റഹൂഫ് , റഹീം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News