കോട്ടയത്ത് മധ്യവയസ്കൻ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചികിത്സക്കിടെ ഗർഭസ്ഥ ശിശു മരിച്ചു

കരകൗശല വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന പെണ്‍കുട്ടിയെ വസ്തുക്കള്‍ വാങ്ങാനെന്ന വ്യാജേനെ മധ്യവയസ്കനായ ഒരാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് മൊഴി

Update: 2021-08-03 06:08 GMT
Editor : ijas

കോട്ടയം പാമ്പാടിയിൽ മധ്യവയസ്കൻ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ചികിത്സക്കിടെ നാലര മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പീഡിപ്പിച്ച മധ്യവയസ്‌കനായി പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കരകൗശല വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന പെണ്‍കുട്ടിയെ വസ്തുക്കള്‍ വാങ്ങാനെന്ന വ്യാജേനെ മധ്യവയസ്കനായ ഒരാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് മൊഴി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ വെച്ചാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമാവുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നത്.

Advertising
Advertising
Full View

സംഭവത്തില്‍ പൊലീസ് പോസ്കോ കേസ് ചുമത്തുകയും പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. കോട്ടയം മണര്‍കാട് എസ്.ഐയും പാമ്പാടി എസ്.ഐയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയാരാണെന്ന കാര്യത്തില്‍ പൊലീസിന് ഇത് വരെ വ്യക്തത വന്നിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News