പ്രായപരിധി മാനദണ്ഡം പാർട്ടിക്ക് ഗുണകരമാകില്ല: ജി. സുധാകരൻ

പാർട്ടി പരിപാടിയിലും ഭരണഘടനയിലും പ്രായപരിധി പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Update: 2024-10-05 09:21 GMT

കൊല്ലം: പ്രായപരിധി മാനദണ്ഡം പാർട്ടിക്ക് ഗുണമാകില്ലെന്ന് സിപിഎം നേതാവ് ജി. സുധാകരൻ. പ്രത്യേക സാഹചര്യത്തിലാണ് പ്രായപരിധി മാനദണ്ഡം കൊണ്ടുവന്നത്. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റാനും സ്വാതന്ത്ര്യമുണ്ട്. പാർട്ടി പരിപാടിയിലും ഭരണഘടനയിലും പ്രായപരിധി പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ യോഗ്യനായ മറ്റൊരാളില്ലാത്തതുകൊണ്ടാണ് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്. ചട്ടം ഇരുമ്പുലക്കയല്ല, നേരത്തെ ഈ മാനദണ്ഡം ഉണ്ടായിരുന്നെങ്കിൽ കുടുങ്ങിപ്പോവുമായിരുന്നു എന്നും സുധാകരൻ പറഞ്ഞു. 75 വയസ്സ് കഴിഞ്ഞവർക്ക് ഇനി അവസരം നൽകേണ്ട എന്നാണ് സിപിഎം തീരുമാനം. ഇതിൽ ഇളവ് നൽകിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News