ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയെന്ന് ജി.സുകുമാരൻ നായർ
ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു
Update: 2023-10-10 12:56 GMT
കോട്ടയം: ജാതി സംവരണത്തിനെതിരെ എൻ.എസ്.എസ്. രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളി. ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി എന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തമുണ്ട്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.