കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്തു

സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഭൂമി തർക്കമാണ് ഗാന്ധി പ്രതിമ തകർക്കാൻ കാരണം. നാല് വർഷത്തിലേറെയായി ഈ പ്രദേശത്ത് ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയർ നിലനിൽക്കുന്നുണ്ട്.

Update: 2022-10-16 07:56 GMT

കോഴിക്കോട്: കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഭൂമി തർക്കമാണ് ഗാന്ധി പ്രതിമ തകർക്കാൻ കാരണം. നാല് വർഷത്തിലേറെയായി ഈ പ്രദേശത്ത് ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയർ നിലനിൽക്കുന്നുണ്ട്.

പ്രദേശവാസികളായ രാജേഷ്, സൂരജ് എന്നിവർ ഇത് തങ്ങളുടെ സ്ഥലമാണെന്നും ഗാന്ധി പ്രതിമ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ സ്ഥാപിച്ച സാംസ്‌കാരിക നായകരുടെ ഫോട്ടോ നശിപ്പിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News