പങ്കാളികളെ കൈമാറുന്ന സംഘം പിടിയിൽ; പ്രവർത്തനം ടെലഗ്രാമും മെസഞ്ചറും വഴി

മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു

Update: 2022-01-09 10:02 GMT
Editor : abs | By : Web Desk

കോട്ടയം: പങ്കാളികളെ കൈമാറുന്ന വൻ സംഘം കോട്ടയം കുറുകച്ചാലിൽ പൊലീസ് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്.

മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഉന്നത ബന്ധങ്ങളിലുള്ളവർ വരെ ഗ്രൂപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി. പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നവർ വരെ ഗ്രൂപ്പുകളില്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.

Full View

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News