നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു

പൊലീസിനെ കണ്ട് ആറ്റിൽ ചാടിയാണ് റോബിന്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്

Update: 2023-09-28 10:21 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: കുമാരനെല്ലൂരിലെ കഞ്ചാവ് കേസ് പ്രതി റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട് ആറ്റിൽ ചാടിയ റോബിൻ കൊശമറ്റം കോളനിയിൽ എത്തി ഓട്ടോറിക്ഷയിൽ കടന്നു കളയുകയായിരുന്നു. നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ റോബിൻ മൂന്ന് ദിവസമായി ഒളിവിലാണ്. റോബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസിനെ കണ്ട റോബിൻ മീനച്ചിലാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. റോബിൻ മൊബൈൽ ഫോണും എടിഎം കാർഡും ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സഞ്ചാര പാത കണ്ടുപിടിക്കുന്നതിൽ അന്വേഷണ സംഘത്തിനു പ്രതിസന്ധിയുണ്ട്.   മണർകാട്‌ പോലീസ് സ്റ്റേഷനിൽ 2019ൽ റോബിനെതിരെ കഞ്ചാവ് കേസുണ്ട്. പിടികൂടിയ കഞ്ചാവ് എവിടെ നിന്നും വാങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News