ചേർത്തലയിൽ വസ്ത്രനിർമ്മാണശാലക്ക് തീ പിടിച്ചു; കട പൂർണമായും കത്തിനശിച്ചു

ഓണവിപണി ലക്ഷ്യമാക്കി എത്തിച്ച സ്‌റ്റോക്കുകളടക്കം കത്തിനശിച്ചു

Update: 2023-08-20 03:02 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ വസ്ത്രനിർമ്മാണ ശാലക്ക് തീ പിടിച്ചു. ഞായറാഴ്ച പുലർച്ച മൂന്നരയോടെയാണ് ദാമോദര പൈ ആന്റ് സൺസ് വസ്ത്രശാലയിൽ തീപിടുത്തമുണ്ടായത്.

തൊട്ടടുത്തുള്ള ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിക്കുകയാണ്. ഫയർഫോഴ്‌സ് എത്തി നാലര മണിക്കൂറോളം എടുത്താണ് തീയണച്ചത്.

ഫയർഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. കട പൂർണമായും കത്തി നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നു. ഇതുമുഴുവൻ കത്തിനശിച്ചെന്നാണ് ലഭിക്കുന്ന വിവരം. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News