തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് പൊട്ടി ചോർച്ച

റോഡിന്റെ ഇരുവശങ്ങളിലെയും ഓടകൾ വൃത്തിയാക്കുന്നതിനിടയിലാണ് അടിയിലൂടെ കടന്നുപോയിരുന്ന ഗ്യാസ് പൈപ്പ് പൊട്ടിയത്

Update: 2026-07-14 09:23 GMT

Represantational Image 

തിരുവനന്തപുരം: തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി. റോഡിന്റെ ഇരുവശങ്ങളിലെയും ഓടകൾ വൃത്തിയാക്കുന്നതിനിടയിലാണ് അടിയിലൂടെ കടന്നുപോയിരുന്ന ഗ്യാസ് പൈപ്പ് പൊട്ടിയത്. ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്സും ഗ്യാസ് അതോറിറ്റി അധികൃതരും സ്ഥലത്തെത്തി പൈപ്പ് ലൈനിലേക്കുള്ള ഗ്യാസ് ബന്ധം വിച്ഛേദിച്ച് ചോർച്ച പൂർണമായും അടച്ചു.

കുമാരപുരം പൂന്തി റോഡിൽ ജെസിബി ഉപയോഗിച്ച് ഓടകൾ വൃത്തിയാക്കുന്ന ജോലികൾ നടന്നു വരികയായിരുന്നു. ഇതിനിടയിൽ റോഡിന്റെ ഒരു ഭാഗത്തുകൂടി കടന്നുപോയിരുന്ന ഗ്യാസ് പൈപ്പിൽ ജെസിബിയുടെ കൈകൾ തട്ടിയാണ് പൈപ്പിൽ നേരിയ പൊട്ടലുണ്ടായത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അന്തരീക്ഷത്തിലേക്ക് വാതകം ചോരാൻ തുടങ്ങി.

Advertising
Advertising

വാതകച്ചോർച്ച ഉണ്ടായ ഉടൻ തന്നെ പ്രദേശത്തുണ്ടായിരുന്നവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ആ ഭാഗത്തേക്കുള്ള ഗ്യാസ് വാൽവ് അടിയന്തരമായി അടച്ചുപൂട്ടുകയും അങ്ങോട്ടേക്കുള്ള ഗ്യാസ് വിതരണം പൂർണമായി തടയുകയും ചെയ്തു.

വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചോർച്ച പൂർണമായും പരിഹരിക്കുകയും ചെയ്തു. നിലവിൽ വാതകച്ചോർച്ച പൂർണമായും അടച്ചിട്ടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News