ഗസ്സ പ്രമേയം: മൈമിനിടയിൽ കർട്ടനിടാൻ ആവശ്യപ്പെട്ട്‌ അധ്യാപകൻ; ദൃശ്യങ്ങൾ പുറത്ത്

കാസർകോട് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം

Update: 2025-10-04 09:40 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | MediaOne

കാസർകോട്: കാസർകോട് സ്കൂളിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈംഷോ അനുവദിച്ചില്ല. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയ മൈംഷോ അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നത്. മൈംഷോ അവതരിപ്പിച്ച വിദ്യാർഥികളെ അധ്യാപകർ മർദിച്ചെന്നും പരാതിയുണ്ട്.

ഇന്നലെയായിരുന്നു സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈം കഴിയുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എംഎസ്എഫ് സ്കൂളിലേക്ക് മാർച്ച് നടത്തി. ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു.

ഗസ്സയിലും ഫലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്‍റെ അടക്കം കാണിച്ചു കൊണ്ടാണ് മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. നപടിയെടുത്ത അധ്യാപകരുടെ പേര് വെളിപ്പെടുത്താൻ കുട്ടികള്‍ തയ്യാറാകുന്നില്ല.

Full View
Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News